ദോഹ: നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള
കാലാവധി ഡിസംബർ 31 വരെ നീട്ടി.നികുതി റിട്ടേൺ, വിവിധവിഭാഗങ്ങ ളിലെ രജിസ്ട്രേഷൻ ഫീസുകൾ എന്നിവയിലെ പിഴ ഒഴിവാക്കി അടക്കുന്നതിനുള്ള സമയപരിധിയാണ് ഡിസംബർ 31 വരെ നീട്ടിയത്. ഫിനാൻഷ്യൽ പെനാൽറ്റി എക്സംപ്ഷൻ്റെ പ്രയോജനം എല്ലാ പൗരന്മാർക്കും ലഭിക്കുന്നതിനും നികുതി ദായകരെ പിന്തുണയ്ക്കുന്നതിനുമാണ് പുതിയ ഇളവുകൾ ഖത്തർ മുന്നോട്ടുവയ്ക്കുന്നത്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിമാസ പുസ്തക ചർച്ചയിൽ രണ്ട് കവിതാ സമാഹാരങ്ങളുടെ വായനാസ്വാദനംനടത്തി.
'കടലൊരുപാതിആസ്വാദനവും ചർച്ചയും ' എന്ന പേരിൽ നടന്ന പരിപാടിയിൽകവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ തൻസീം കുറ്റ്യാടിയുടെ "കടലോളം കനമുള്ള കപ്പലുകൾ" എന്ന കവിതാസമാഹാരം പ്രമുഖ എഴുത്തുകാരനും സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി.ടി.പരിചയപ്പെടുത്തി.അതിർത്തികളുടെയും സ്വാതന്ത്ര്യത്തിൻ്റെയും വേലി കെട്ടുകളോട് കലഹിക്കുന്നതാണ് തൻസീമിൻ്റെ കവിതകൾ, അതിരുകളില്ലാതെ ഭൂമിക്കടിയിലൂടെ എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്ന
വേരുകളെയും, ഒരു ദേശത്തു നിന്നും ശേഖരിച്ച ജലകണങ്ങൾ മറ്റൊരു ദേശത്ത് മഴയായി പെയ്യുന്ന മഴക്കാറുകളെയും ഉദാഹരണമാക്കുന്നു. 2018 ൽ പ്രസിദ്ധീകരിച്ചു 42 കവിതകളടങ്ങുന്ന ഈ സമാഹാരം മികച്ച കവിതാസ്വാദനം നൽകുന്നതായി യൂനുസ് പിടി അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം:2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ നികുതി വരുമാന വളർച്ച ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി), സംസ്ഥാനത്തിന്റെ മറ്റ് നികുതി വരുമാനങ്ങൾ എന്നിവയിലെല്ലാം ഈ മന്ദഗതി പ്രകടമാണ്. ......
രാഹുൽ ഗാന്ധി നയിക്കുന്ന രാഷ്ട്രീയ മുന്നേറ്റ യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ചും, പ്രതിപക്ഷ സഖ്യത്തിലെ ചില പാർട്ടികളുടെ നിലപാടുകളെക്കുറിച്ചും ഹാസ്യരൂപേണ വിവരിക്കുന്നു.
സഖ്യകക്ഷികളുടെ നിലപാടുകൾ: കേന്ദ്ര സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ 'തത്വാധിഷ്ഠിതമായ' പിന്തുണ മാത്രമാണ് നൽകുന്നത്. നേരിട്ട് യാത്രയിൽ പങ്കെടുക്കുന്നില്ലെങ്കിലും രാഹുൽ ഗാന്ധിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതിൽ അവർക്ക് മടിയില്ല. ......
ചിങ്ങമാസം പിറന്നു കഴിഞ്ഞു ഓണമെന്നത് ഏത് നാട്ടിലായാലും മലയാളിക്ക് മറക്കാനാവാത്ത ഒരു ആഘോഷമാണ്. ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് തൂശനിലയില് വിളമ്പുന്ന ഓണസദ്യ. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ നിയമസഭയിൽ ചർച്ചയാകാൻ സാധ്യത. സഭയിൽ രാഹുലിന് നേരെ പരിഹാസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. വിതരണക്കാർക്ക് 158.68 കോടി രൂപയുടെ കുടിശ്ശിക നൽകാനുള്ളതിനാൽ സ്റ്റെൻ്റ് ഉൾപ്പെടെയുള്ള ചികിത്സാ സാമഗ്രികളുടെ വിതരണം കമ്പനികൾ നിർത്തി. ......
ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.
റൂമി ബീഗം ഉൾപ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകൾക്ക് വേണ്ടി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയൽ ചെയ്തത്. ......